Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Mitchell Starc

ആ​ഷ​സ്: ഓ​സീ​സ് ശ​ക്ത​മാ​യ നി​ല​യി​ൽ; ത​ക​ർ​ന്ന​ടി​ഞ്ഞ് ഇം​ഗ്ലീ​ഷ് നി​ര

ബ്രി​സ്ബേ​ൻ: ആ​ഷ​സ് പ​ര​മ്പ​ര​യി​ലെ ര​ണ്ടാം മ​ത്സ​ര​ത്തി​ൽ ഓ​സ്ട്രേ​ലി​യ മി​ക​ച്ച നി​ല​യി​ൽ. ഇം​ഗ്ല​ണ്ടി​ന്‍റെ ഒ​ന്നാം ഇ​ന്നിം​ഗ്സ് സ്കോ​റാ​യ 334 നെ​തി​രെ ബാ​റ്റ് ചെ​യ്ത ഓ​സ്ട്രേ​ലി​യ 511 റ​ൺ​സെ​ടു​ത്താ​ണ് പു​റ​ത്താ​യ​ത്. 177 റ​ൺ​സി​ന്‍റെ ഒ​ന്നാം ഇ​ന്നിം​ഗ്സ് ലീ​ഡാ​ണ് ഇ​തോ​ടെ ഓ​സീ​സി​ന് ല​ഭി​ച്ച​ത്.

ര​ണ്ടാം ഇ​ന്നിം​ഗ്സി​നി​റ​ങ്ങി​യ ഇം​ഗ്ല​ണ്ട് ബാ​റ്റിം​ഗ് നി​ര വ​ൻ ത​ക​ർ​ച്ച​യാ​ണ് നേ​രി​ട്ട​ത്. മൂ​ന്നാം ദി​ന​ത്തി​ലെ മ​ത്സ​രം നി​ർ​ത്തു​മ്പോ​ൾ ആ​റ് വി​ക്ക​റ്റ് ന​ഷ്ട​ത്തി​ൽ 134 എ​ന്ന നി​ല​യി​ലാ​ണ് ഇം​ഗ്ല​ണ്ട്. നാ​ല് റ​ൺ​സ് വീ​തം നേ​ടി​യ ബെ​ൻ സ്റ്റോ​ക്ക്സും വി​ൽ ജാ​ക്ക്‌​സു​മാ​ണ് ക്രീ​സി​ലു​ള്ള​ത്. ഓ​സ്ട്രേ​ലി​യ​യു​ടെ ഒ​ന്നാം ഇ​ന്നിം​ഗ്സ് സ്കോ​റി​നേ​ക്കാ​ൾ 43 റ​ൺ​സ് പു​റ​കി​ലാ​ണ് നി​ല​വി​ൽ ഇം​ഗ്ല​ണ്ട്.

44 റ​ൺ​സ് നേ​ടി​യ ഓ​പ്പ​ണ​ർ സാ​ക്ക് ക്രൗ​ളി​ക്കും 26 റ​ൺ​സെ​ടു​ത്ത ഒ​ലി പോ​പ്പി​നും മാ​ത്ര​മാ​ണ് ര​ണ്ടാം ഇ​ന്നിം​ഗ്സി​ൽ ഇം​ഗ്ലീ​ഷ് നി​ര​യി​ൽ തി​ള​ങ്ങാ​നാ​യ​ത്. ര​ണ്ട് വി​ക്ക​റ്റ് വീ​തം നേ​ടി​യ മി​ച്ച​ൽ സ്റ്റാ​ർ​ക്കും മൈ​ക്ക​ൽ നെ​സ​റും സ്കോ​ട്ട് ബോ​ള​ണ്ടും ചേ​ർ​ന്നാ​ണ് ഇം​ഗ്ലീ​ഷ് ബാ​റ്റിം​ഗ് നി​ര​യെ ത​ക​ർ​ത്ത​ത്.

നേ​ര​ത്തെ ആ​ദ്യ ഇ​ന്നിം​ഗ്സി​ൽ 511 റ​ൺ​സാ​ണ് ഓ​സ്ട്രേ​ലി​യ എ​ടു​ത്ത​ത്. മി​ച്ച​ൽ സ്റ്റാ​ർ​ക്ക്, ജെ​യ്ക്ക് വെ​ത​റാ​ൾ​ഡ്, മാ​ർ​ന​സ് ലെ​ബു​ഷെ​യ്ൻ, സ്റ്റീ​വ് സ്മി​ത്ത്, അ​ല​ക്സ് കാ​രി എ​ന്നി​വ​രു​ടെ അ​ർ​ധ സെ​ഞ്ചു​റി​ക​ളു​ടെ മി​ക​വി​ലാ​ണ് ഓ​സീ​സ് കൂ​റ്റ​ൻ സ്കോ​ർ പ​ടു​ത്തു​യ​ർ​ത്തി​യ​ത്.

77 റ​ൺ​സെ​ടു​ത്ത മി​ച്ച​ൽ സ്റ്റാ​ർ​ക്കാ​ണ് ഓ​സ്ട്രേ​ലി​യ​യു​ടെ ടോ​പ്സ്കോ​റ​ർ. വെ​ത​റാ​ൾ​ഡ് 72 റ​ൺ​സും ലെ​ബു​ഷെ​യ്ൻ 65 റ​ൺ​സും സ്റ്റീ​വ് സ്മി​ത്ത് 61 റ​ൺ​സും അ​ല​ക്സ് കാ​രി 63 റ​ൺ​സും എ​ടു​ത്തു. 45 റ​ൺ​സെ​ടു​ത്ത കാ​മ​റൂ​ൺ ഗ്രീ​നും ഓ​സ്ട്രേ​ലി​യ​യ്ക്ക് വേ​ണ്ടി തി​ള​ങ്ങി.

ഇം​ഗ്ല​ണ്ടി​ന് വേ​ണ്ടി ബ്രൈ​ഡ​ൻ കാ​ർ​സ് നാ​ല് വി​ക്ക​റ്റെ​ടു​ത്തു. ബെ​ൻ സ്റ്റോ​ക്ക്സ് മൂ​ന്ന് വി​ക്ക​റ്റും ജോ​ഫ്ര ആ​ർ​ച്ച​ർ, ഗ​സ് അ​റ്റ്കി​ൻ​സ​ൻ, വി​ൽ ജാ​ക്ക്സ് എ​ന്നി​വ​ർ ഓ​രോ വി​ക്ക​റ്റ് വീ​ത​വും വീ​ഴ്ത്തി.

 

Latest News

Up